പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ ചിത്രീകരണം ഡിസംബര്‍ 1ന് ആരംഭിക്കും!

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഡിസംബര്‍ 1ന് ആരംഭിക്കും. 2020ല്‍ ആകും ചിത്രം പുറത്തിറങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതമാണ് ചിത്രം പറയുന്നത്.

100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശീര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീപൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

മധു, പ്രഭു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പരേഷ് റാവലും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും ചിത്രത്തിന്റെ ഭാഗമാകുമെന്നും അഭ്യൂഹങ്ങളുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും താരങ്ങള്‍ അണിനിരക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്യുന്നത്.

Show More

Related Articles

Close
Close