മലക്കം മറിഞ്ഞ് മര്‍സൂഖി; ‘ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം

ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ വസ്തുതയുമായി ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും മര്‍സൂഖി വിവരിച്ചു. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി വിവരിച്ചു. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പീപ്പിള്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.