മാരുതി സുസുകി ഓഹരി വിലയില്‍ കുതിപ്പ്.

maruthi susuki 1
ഇന്ത്യയിലെ മുന്‍നിര പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സിനെ വിപണിമൂല്യം കൊണ്ട് മറികടന്നു.ഒരു വര്‍ഷത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ 65 ശതമാനമാണ് വര്‍ധനവ് ഉണ്ടായത്.അന്താരാഷ്ട്ര മാതൃകമ്പനിയെ ഇന്ത്യന്‍ കമ്പനി വിപണിമൂല്യം കൊണ്ട് മറികടക്കുന്നത് വളരെ അപൂര്‍വമാണ്.ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 19730 കോടി ഡോളറാണ്(1.26ലക്ഷം കോടി രൂപ)മാരുതി സുസുകിയുടെ വിപണിമൂല്യം.ഒരു ഓഹരിയുടെ വില 4,158.80 രുപയാണ്.ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളി അടുത്തയിടെയാണ് മാരുതി രാജ്യത്തെ ഏറ്റവും മുല്യമുള്ള ഓട്ടോമൊബൈല്‍ കമ്പനിയായത്.2015 സാമ്പത്തിക വര്‍ഷത്തില്‍ മാരുതിയുടെ പ്രതിയോഹരിവരുമാനം 126 രൂപയാണ്.2018 ആകുമ്പോഴേയ്ക്കും ഇത് 278 രൂപയാകുമെന്നാണ് ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍.