സുരേഷ് ഗോപിക്ക് പുറമെ മേരി കോമും രാജ്യസഭയിലേക്ക്

നടന്‍ സുരേഷ് ഗോപിക്ക് പുറമെ ഒളിമ്പ്യന്‍ ബോക്‌സര്‍ മേരി കോമും രാജ്യസഭയിലേക്ക്. സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ച് രാഷ്ട്രപതിയാണ് വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു, മാധ്യമ പ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത, സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. നരേന്ദ്ര യാദവ് എന്നിവരെയും ബി.ജെ.പി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.