ആവേശ പോരാട്ടത്തിനൊടുവില്‍ മുംബൈ സിറ്റി എഫ്‌സി- ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍

ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സി- ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍ കലാശിച്ചു.

ഇരുടീമുകളും 3-3 എന്ന നിലയില്‍ തുല്യത പാലിച്ചപ്പോള്‍ ഐഎസ്എല്ലില്‍ പിറന്നത്‌ മറ്റൊരു സമനില മത്സരം .ആറു മഞ്ഞക്കാര്‍ഡുകളാണ് ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ പിറന്നത്.

മത്സരം സമനിലയിലായതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. പോയിന്റ് പട്ടികയില്‍ എട്ട് പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറ് പോയിന്റോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി.