IndiaLatest NewsNews

എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക എസ്.ബി.ഐ 20,000 രൂപയാക്കി കുറച്ചു

പൊതുമേഖലാ ബാങ്കായ എസ്ബിഐ, എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. മാസ്റ്ററോ, ക്ലാസിക്, എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. നിലവില്‍ 40,000 രൂപ വരെ പിന്‍വലിക്കാവുന്നിടത്താണിത്. ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരിക.

മിക്ക എടിഎം ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്ബിഐ മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപ്ത പറഞ്ഞു.

രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് എസ്ബിഐ വ്യക്തമാക്കി. സാധാരണക്കാരെയും ഡിജിറ്റല്‍ പടമിടപാടുകളുടെ ഭാഗമാക്കാനും കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തീരുമാനം ഉപഭോക്താക്കളെ അറിയിക്കാന്‍ എല്ലാ ശാഖകള്‍ക്കും ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സേവന നിരക്കില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുള്ള പരിധി കുറയ്ക്കാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

Tags
Show More

Related Articles

Close
Close