സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ സീറ്റുകള്‍ ആക്കിയതിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ സീറ്റുകള്‍ ആക്കിയതിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്. രണ്ട് വിദ്യാര്‍ത്ഥികളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.