അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടും തടയാനായി കര്‍ശന പരിശോധനയുണ്ടാകും.

medical enrance1
ജൂലായ് 25-ന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയില്‍ യാതൊരുവിധ ക്രമക്കേടുകളും,കോപ്പിയടിയും തടയാനായി കര്‍ശന പരിശോധനയുണ്ടാകും.വിമാനത്താവളങ്ങളിലേതിന് സമാനമായ പരിശോധന നടത്താനാണ് പരീക്ഷാകേന്ദ്രങ്ങള്‍ക്ക് സി.ബി.എസ്.ഇ. നല്‍കിയ നിര്‍ദേശം.മെയില്‍ നടന്ന പരീക്ഷ ക്രമക്കേടുകള്‍ കാരണം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആസൂത്രിതമായാണ് ഈ പരീക്ഷയില്‍ കോപ്പിയടി നടത്തിയത്.
പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.ശിരോവസ്ത്രത്തിലുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെത്തുടര്‍ന്ന് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ അത്തരത്തില്‍ വിശ്വാസത്തെ വിലക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ക്ക് നിരോധനമില്ലെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.എന്നാല്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പുണ്ട്.
*ബ്ലൂടൂത്ത് ഫോണ്‍ ഘടിപ്പിച്ചിട്ടില്ല എന്ന് പരിശോധിക്കാന്‍ ടോര്‍ച്ച് വിളക്ക് ഉപയോഗിച്ച് കാതുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. സാധാരണ രീതിയിലല്ലാത്ത ആഭരണങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും
*ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ല എന്നറിയാന്‍ കണ്ണടകള്‍ പരിശോധിക്കും
*വിദ്യാര്‍ഥികള്‍ക്ക് വാച്ച് ധരിക്കാനാവില്ല. പകരം പരീക്ഷാഹാളില്‍ ക്ലോക്കുകള്‍ ഉണ്ടാകും
*ഹാന്‍ഡ്ബാഗ്, കൂളിങ് ഗ്ലാസ്, ഹെയര്‍ ബാന്‍ഡ്, ഹെയര്‍ പിന്നുകള്‍, ബെല്‍റ്റ്, തൊപ്പി, ഷാള്‍ എന്നിവ പരീക്ഷഹാളില്‍ അനുവദിക്കില്ല
*ഇളം നിറത്തിലുള്ള അയവുള്ള വസ്ത്രങ്ങള്‍ ധരിച്ചുവേണം പരീക്ഷയ്‌ക്കെത്താന്‍. പൂക്കളും വലിയ ഡിസൈനുകളും ഉള്ള വസ്ത്രങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും
*പാന്റ്‌സ്, കുര്‍ത്ത തുടങ്ങിയവയാണ് അഭികാമ്യം. കട്ടിയുള്ളതും വലിയ കുടുക്കുകളുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കരുത്
*തുറന്ന മട്ടിലുള്ള പാദരക്ഷകള്‍ ധരിക്കണം.ഏതൊക്കെയാണ് മറ്റുള്ള നിര്‍ദേശങ്ങള്‍.