മരുന്നുകള്‍ 60% വരെ വിലക്കുറവില്‍: കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി

medicine1-1200 കാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ അമ്ബത് മുതല്‍ അറുപത് ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ കേന്ദ്ര പദ്ധതി. അമൃത് എന്ന പേരിലുള്ള പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന ആശുപത്രികളിലാണ് ഈ പദ്ധതിയുടെ ഗുണഫലം ആദ്യഘട്ടത്തില്‍ ലഭിക്കുക. ഹൃദ്രോഗത്തിനുള്ള 186 മരുന്നുകളും ഹൃദയമാറ്റവുമായി ബന്ധപ്പെട്ട ചികില്‍സാ സൗകര്യങ്ങളും ഇതേ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തികച്ചും നൂതനമായൊരു തുടക്കമാണ് അമൃത് പദ്ധതിയെന്ന് ആരോഗ്യമന്ത്രി ജെ.പി.നദ്ദ പ്രതികരിച്ചു. പദ്ധതിയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.