മീ ടു; ഒരുമിച്ച് ഉറങ്ങാന്‍ തയ്യാറാകാത്തതിന് പ്രതിഫലം പോലും നല്‍കാതെ സെറ്റില്‍ നിന്ന് ഇറക്കിവിട്ടു; ത്യാഗരാജനെതിരെ മലയാളി ഫോട്ടോഗ്രാഫര്‍

തമിഴ് കന്നഡ സംവിധായകനും നടനുമായ ത്യാഗരാജനെതിരെ വെളിപ്പെടുത്തലുമായി മലയാളിയായ വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോന്‍. ഫെയ്‌സ്ബുക്കിലാണ് നടന്‍ തന്നെ ലൈംഗിക ദുരുദ്ദേശത്തോടെ സമീപിക്കുകയും നടക്കാതെ വന്നപ്പോള്‍ സെറ്റില്‍ നിന്ന് പ്രതിഫലം പോലും നല്‍കാതെ ഇറക്കി വിടുകയും ചെയ്തു എന്ന് വെളിപ്പെടുത്തിയത്.

2010-ല്‍ തന്റെ മകന്‍ പ്രശാന്തിനെ നായകനാക്കി ത്യാഗരാജന്‍ സംവിധാനം ചെയ്ത പൊന്നാര്‍ ശങ്കര്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സംഭവം.ഒരുദിവസം രാത്രി മൂന്നുതവണ താന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയുടെ കതകില്‍ മുട്ടി വിളിച്ചു. പുലര്‍ച്ചെ നാലുമണി വരെ ഇത് ഇടയ്ക്കിടെ ഇത് ആവര്‍ത്തിച്ചു. അന്ന് താന്‍ ജീവിതത്തെയും ശരീരത്തെയും വെറുത്തുപോയെന്നും. പേടിയകറ്റാന്‍ വേണ്ടി സുഹൃത്തുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഉറങ്ങാന്‍ പോലുമാവാതെയാണ് അടുത്തദിവസം രാവിലെ സെറ്റിലെത്തിയതെന്നും ഇവര്‍ പറയുന്നു.

മുറിയുടെ കതകു തുറക്കാത്തതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ജലദോഷമുണ്ടായിരുന്ന തനിക്ക് മരുന്നും ബ്രാണ്ടിയുമായാണ് രാത്രി എത്തിയതെന്നാണ് ത്യാഗരാജന്‍ പറഞ്ഞത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ജോലിയുടെ പ്രതിഫലംപോലും നല്‍കാതെ സെറ്റില്‍നിന്ന് പറഞ്ഞുവിട്ടെന്നും പ്രതിക മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Show More

Related Articles

Close
Close