മമ്മൂട്ടിയുടെ പിറന്നാളിന് സര്‍പ്രൈസ് പ്രഖ്യാപനം?

സെപ്തംബര്‍ 7നാണ് (നാളെ )  മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാളാണ്. അറുപത്തി ആറാം വയസിലും ചുള്ളനായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. രാത്രി പന്ത്രണ്ടു മണിക്ക് മമ്മൂട്ടി നായകനാകുന്ന ഒരു വമ്പൻ ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് ഉണ്ടാകും എന്നാണ് സിനിമാ ലോകത്തെ സംസാര വിഷയം. ഇത് ഒരു സിനിമയോ അതോ ഒന്നിൽ കൂടുതൽ ചിത്രങ്ങളോ ആകാം എന്നാണ് വരുന്ന വാർത്തകൾ 12 മണി വരെ നമ്മൾ ആകാംഷ നിറക്കുന്ന ആ ചിത്രം അല്ലെങ്കിൽ ചിത്രങ്ങൾ ഏതൊക്കെ ആകാം. മുൻപ് പറഞ്ഞു കേട്ടതിൻ പ്രകാരം അമൽ നീരദ് ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രമോ,മാമാങ്കം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമോ അതോ ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന കുഞ്ഞാലി മരക്കാർ എന്ന ചിത്രമോ ആകാം.

ഉറപ്പുള്ള വാർത്തകൾ അലെങ്കിലും ഒരു വമ്പൻ അന്നൗൺസ്‌മെന്റ് എന്തായാലും ഉണ്ടെന്നുള്ളത് ഉറപ്പാണ്. അത് എന്താകും ഏതാകും എന്നുള്ളത് മാത്രമേ അറിയേണ്ടതുള്ളൂ. 12 മണി വരെ ആകാംഷയോടെ കാത്തിരിക്കാം.