മീ ടൂ ക്യാമ്പയിന്‍: വനിത മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്!

ന്യൂഡല്‍ഹി: മീ ടു ക്യാമ്പയിനിലൂടെ മാധ്യമ മേഖലകളില്‍ നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്ത്. വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായി അന്വേഷണം വേണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഇന്ത്യ ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ വളരണമെങ്കില്‍ നീതിയുക്തവും സുരക്ഷിതവുമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.അനൗപചാരികവും, സ്വതന്ത്ര ആത്മാവുള്ളതും വിശുദ്ധവുമാകണം നമ്മുടെ മാധ്യമ സ്ഥാപനങ്ങള്‍.

ലൈംഗികാരോപണങ്ങളില്‍ പക്ഷം പിടിക്കാത്ത അന്വേഷണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്ത എഡിറ്റേഴ്സ് ഗില്‍ഡ് ഇത്തരം വിഷയങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

Show More

Related Articles

Close
Close