എം.ജി/കേരള സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

എം.ജി/കേരള സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. എം.ജി യു.ജി/പി.ജി/ഏകജാലകം അലോട്ട്‌മെന്റും കോളേജില്‍ ഹാജരാകേണ്ട തീയതിയും നീട്ടിവച്ചു. മുമ്പ് പ്രസിദ്ധീകരിച്ചതില്‍നിന്ന് വ്യത്യസ്തമായി ജൂലായ് 18 ന് നിശ്ചയിച്ചിരുന്ന എം.ജി പി.ജിയുടെ ഒന്നാം അലോട്ട്‌മെന്റും യു.ജിയുടെ നാലാം അലോട്ട്‌മെന്റും കോളേജില്‍ ഹാജരാകേണ്ട തീയതിയും നീട്ടിവച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീട് അറിയിക്കും.