എംഎച്ച് 370 കടലിൽ പതിച്ചത് മണിക്കൂറിൽ 457.2 കിലോമീറ്റർ വേഗതയില്‍

ക്വാലലംപൂരിൽ നിന്നു ബെയ്‌ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച് 370, മിനിറ്റിൽ 25000 അടി വേഗത്തിൽ (മണിക്കൂറിൽ 457.2 കിലോമീറ്റർ) കടലിൽ പതിച്ചിരിക്കാമെന്ന് ഓസ്ടേലിയൻ ട്രാൻസ്പോർട് സേഫ്റ്റി ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്. 2014 മാർച്ച് എട്ടിനാണ് വിമാനം 239 പേരുമായി കാണാതായത്.

അന്ത്യ നിമിഷങ്ങളിൽ വിമാനം ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.അന്ത്യനിമിഷങ്ങളിൽ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു എന്നാണ് അനുമാനിക്കുന്നത്. കണ്ടെടുത്ത വിമാനഭാഗങ്ങളിൽ വിമാനത്തിന്റെ വലതു ചിറക് പരിശോധിച്ചപ്പോഴാണ് ലാൻഡിങ്ങിനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നു വ്യക്തമായത്.