പ്രധാന ക്ഷേത്രങ്ങളിലും മെട്രോ നഗരങ്ങളിലും സുരക്ഷ ശക്തം

full5733പത്തു ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന് പാകിസ്താന്‍ ് അറിയിച്ചതോടെ മെട്രോ നഗരങ്ങളിലും ക്ഷേത്രങ്ങളിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ഗുജറാത്തിലും മറ്റു പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മഹാശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രധാന ക്ഷേത്രങ്ങളിലും സുരക്ഷ് ശക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ ജുനാഗഡ്, സോമനാഥ്, അക്ഷര്‍ധാം, തുടങ്ങിയവിടങ്ങളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യാമായാണ് ഭീകരരുടെ നുഴഞ്ഞു കയറ്റം സംബന്ധിച്ച വിവരങ്ങള്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്.

ഇതേ സമയം ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കച്ച് സൂപ്രണ്ടയാ മക്രന്ദ് ചൗഹാന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നീറാനി മഹല്‍ ഹോട്ടലിലും ഭൂജിലെ മുസ്ലീം ജമാത്ത് ഖാനയിലും പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. 200 വരുന്ന ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ രണ്ടു സംഘങ്ങളാണ് നിയോഗിച്ചിട്ടുള്ളത്. ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസിര്‍ ഖാന്‍ ഇതു സംബന്ധിച്ച് സുചന ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറിയിട്ട്ുണ്ട്. ലഷകര്‍ ഇ ത്വയിബയും ജെയ്‌ഷെ ഇ മുഹമ്മദ് എന്നീ സംഘടനകളില്‍പ്പെട്ട ഭീകരരാണ് ഗുജറാത്തിലേക്ക് നുഴഞ്ഞു കയറിയതെന്നാണ് വിവരം.