300 അടി താഴ്ചയിലേക്ക് മിനി ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു

ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. 10 പേരുടെ നിലഗുരുതരമാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയില്‍ ബനിഹാളിനടുത്താണ് അപകടം നടന്നത്. പരിക്കേറ്റവര്‍ ജമ്മുവിലെ വിവിധ ആശുപത്രികളിലാണ്. ബസില്‍ അനുവദിച്ചതിലും അധികം ആളുകളെ കുത്തിനിറച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

ബനിഹാളില്‍ നിന്ന് രാംബാനിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മറൂഫിനടുത്ത്, കേലമോറിലെ വളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ചെളി നിറഞ്ഞ ആഴത്തിലുള്ള ചരിവിലൂടെ തട്ടി താഴേക്ക് വീണ വാഹനം മുക്കാല്‍ ഭാഗവും തകര്‍ന്ന നിലയിലാണ്.

കുത്തനെയുള്ള ചരിവായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസ്സങ്ങളാണ് നേരിട്ടത്. ആദ്യം നാട്ടുകാരും തുടര്‍ന്ന് സൈന്യവും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 17 പേരെ ജീവനോടെ രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടര്‍ വഴിയാണ് ജമ്മുവിലേക്കെത്തിച്ചത്. 15 പേരുടെ മൃതദേഹവും മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Show More

Related Articles

Close
Close