മന്ത്രി ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും; വരണാധികാരി സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

pkമന്ത്രി പി.കെ. ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കുമെന്ന് റിപ്പോര്‍ട്ട്. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് പത്രിക തള്ളുന്നതെന്നാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനന്തവാടി റിട്ടേണിംഗ് ഓഫീസര്‍ സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ജയലക്ഷ്മിയെ അയോഗ്യയാക്കാനും ശുപാര്‍ശയുള്ളതായി സൂചനയുണ്ട്.

2011ലെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണ് ചേര്‍ത്തിരുന്നത്. ഇത് തെറ്റാണെന്നാണ് കണ്ടെത്തിയത്. ഇത്തവണ സത്യവാങ്മൂലത്തില്‍ പ്ലസ്ടൂവാണ് വിദ്യാഭ്യാസ യോഗ്യതയായി നല്‍കിയത്. ഇത് വിവാദമായിരുന്നു.