തോമസ് ചാണ്ടിയുടെ അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി; അന്തിമ റിപ്പോർട്ട് ഇന്ന്

മന്ത്രി തോമസ് ചാണ്ടിയുടെ അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. ചികിത്സയ്ക്കായി ഒരു മാസം അവധിയിൽ പോകാനായിരുന്നു മന്ത്രിയുടെ തീരുമാനം. നിയമസഭാ ചേരുന്നത് കൊണ്ടാണ് അവധി മാറ്റിയതെന്നാണ് വിശദീകരണം. ഇന്നത്തെ മന്ത്രി സഭാ യോഗത്തിൽ തോമസ് ചാണ്ടിയുടെ അവധിക്കുള്ള അപേക്ഷ നൽകിയിട്ടില്ല. അടുത്ത നിയമസഭാസമ്മേളനം നവംബർ 9 നു ചേരും.

മന്ത്രിക്കെതിരായ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അനുപമ ഇന്ന് റവന്യു മന്ത്രിക്ക് കൈമാറാനിരിക്കെയാണ് തോമസ് ചാണ്ടി അവധി തേടാനൊരുങ്ങിയത്. നവംബർ ആദ്യം മുതല്‍ പതിനഞ്ചുവരെയാണ് മന്ത്രി അവധിയെടുക്കുവാനിരുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയത്. നേരത്തെ ഉണ്ടായിരുന്ന ഭൂഘടനയ്ക്ക് മാറ്റം സംഭവിച്ചതായി കളക്ടര്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു