കേന്ദ്രം അനുമതി നല്‍കിയില്ല; 17 മന്ത്രിമാരുടെ വിദേശപര്യടനം റദ്ദാക്കുന്നു

17 മന്ത്രിമാരുടെ വിദേശപര്യടനം സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. നവകേരള നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാര്‍ നടത്താനിരുന്ന വിദേശപര്യടനം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കുന്നത്.

മന്ത്രിമാര്‍ക്ക് വിദേശപര്യടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയും കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

വിദേശയാത്രയുടെ ഉദ്ദേശവും ഫണ്ട് ലഭിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയെങ്കിലും അനുമതി നല്‍കില്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇത് സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചതോടെ ഇനി വിദേശയാത്ര പദ്ധതിയുമായി മുന്നോട്ട് പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Show More

Related Articles

Close
Close