ലോകത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു . അവർ 12 പേരും ജീവിച്ചിരിക്കുന്നു

തായ്ലൻഡിലെ 10 കിലോമീറ്റർ നീളമുള്ള ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് കാണാതായ 12 കുട്ടികളേയും ,അവരുടെ ഫുട്ബോൾ കോച്ചി നേയും ജീവനോടെ 10 ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയിരിക്കുന്നു.

സുരക്ഷിതരാണെങ്കിലും ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല. ഗുഹയ്ക്കുള്ളിൽ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്.

1000 തായ് രക്ഷാപ്രവർത്തകർക്കൊപ്പം യുഎസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും രക്ഷാദൗത്യത്തിനു രംഗത്തുണ്ടായിരുന്നു. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ശനിയാഴ്ച വൈകിട്ടു ഗുഹയ്ക്കുള്ളിൽ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്. ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു. ഗുഹാമുഖത്തുനിന്നു നാലു കിലോമീറ്റർ അകത്താണു കുട്ടികളും കോച്ചും കുടുങ്ങിയിട്ടുള്ളത്…

11 മുതൽ 16വരെ പ്രായമുളളവരാണ് അപകടത്തിൽപ്പെട്ട ടീമിലെ അംഗങ്ങള്‍. ഗുഹാമുഖത്തുനിന്നു കുട്ടികളുടെ സൈക്കിളുകളും ഷൂസും ബാക്ക്പാക്കും കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളുൾപ്പെടെയുള്ള ബന്ധുക്കൾ ഗുഹയ്ക്കു മുന്നിൽ തമ്പടിച്ചിട്ടുണ്ട്.