ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുക: പ്രധാനമന്ത്രി

modi-in-malasia
എല്ലാ മേഖലകളിലേയും മാറ്റമാണ് ഇന്ത്യയുടെ ലക്ഷ്യം.ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണെന്നും ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വലാലംപൂറില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യയുടെ പുനരുത്ഥാനത്തിന് ആസിയാന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ പങ്കുനിര്‍വഹിച്ചു കഴിഞ്ഞു. ഇനി ഇന്ത്യയുടെ അവസരമാണ്. ഞങ്ങള്‍ക്കറിയാം ഞങ്ങളുടെ സമയം ആഗതമായി എന്ന്-മോദി പറഞ്ഞു. ഇന്ത്യയും ആസിയാനും സ്വാഭാവിക പങ്കാളികളാണ്. മാറ്റത്തിന് വേണ്ടിയായിരിക്കണം പരിഷ്‌കരണങ്ങള്‍. എന്നെ സംബന്ധിച്ച് പരിഷ്‌കരണം ലക്ഷ്യത്തിലേക്കുള്ള നീണ്ട യാത്രയിലെ ഒരു സ്റ്റേഷന്‍ മാത്രമാണ്. ആ ലക്ഷ്യം എന്നത് ഇന്ത്യയുടെ സമഗ്രമായ മാറ്റമാണ്. ഇന്ത്യയെ ആഗോള നിര്‍മ്മാണ ഹബ്ബാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിനായി സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.