പ്രധാനമന്ത്രി തിരുവല്ലയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 23 നു തിരുവല്ലയിലെത്തും, തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമകൃഷ്ണവചനാമൃത സത്രത്തില്‍  പങ്കെടുക്കുന്നതിനായിട്ടാണ് എത്തുന്നത്‌.

ദേശീയ കൌണ്‍സില്‍ യോഗത്തിനായി കോഴിക്കോട് എത്തിയപ്പോള്‍ ആശ്രമത്തിലെ മുതിര്‍ന്ന സന്ന്യാസിമാര്‍ പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി സന്ന്യാസിവര്യന്‍ ശ്രീ ഗോലോകാനന്ദ സ്വാമികള്‍ ഡി എന്‍ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി എത്തുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ടെന്നും സ്വാമി പറഞ്ഞു. സ്ഥിതീകരിച്ചുകൊണ്ടുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.