മലേഷ്യയില്‍ മോദിക്ക് വന്‍ വരവേല്‍‌പ്പ്

11050238_10156357828935165_3160184832095807270_nനാലുദിവസത്തെ മലേഷ്യ, സിംഗപൂര്‍ സന്ദര്‍ശനത്തിനായി ക്വാലാലമ്ബൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ്. പുലര്‍ച്ചെ 4.15ന് പ്രത്യേക വിമാനത്തിലാണ് മോദി കോലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.എസ്. തിരുമൂര്‍ത്തി അദ്ദേഹത്തെ സ്വീകരിച്ചു. മലേഷ്യയിലെ ഭാരതിയര്‍ മോദിക്ക് വന്‍വരവേല്‍പ്പാണ് നല്‍കിയത്. എയര്‍പോര്‍ട്ടിനു പുറത്തും മോദി താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിനു പുറത്തും ഒട്ടേറെ ഭാരതീയര്‍ എത്തിയിരുന്നു. മലേഷ്യയില്‍ മൂന്നു ദിവസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സിംഗപൂരിലേക്കു പോകും. സിംഗപൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സന്ദര്‍ശനം.