ലോകത്തിലെ ആദരിയ്ക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഗാന്ധിയും മോദിയും

1b
ആഗോളതലത്തിൽ ആദരിയ്ക്കപ്പെടുന്ന വ്യക്തിത്വങ്ങളെ തിരിച്ചറിയാനുള്ള ലോക സാമ്പത്തിക ഫോറം സർവെയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്താംസ്ഥാനത്ത്.ലോകം അംഗീകരിക്കുന്ന നേതാക്കളില്‍ ആദ്യ പത്തില്‍ ഇടം മഹാത്മാഗാന്ധിക്കൊപ്പം ഇടം നേടിയിരിക്കുകയാണ് നരേന്ദ്ര മോദിയും. 125 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമര നേതാവും മുൻ പ്രസിഡന്റുമായ നെൽസൺ മണ്ടേലയാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. പോപ്പ് ഫ്രാന്‍സീസ് രണ്ടാം സ്ഥാനത്തും ടെസ്‌ല മോട്ടോഴ്‌സ് സി ഇ ഒ ഇലോണ്‍ മസ്‌ക് മൂന്നാം സ്ഥാനത്തും മഹാത്മാ ഗാന്ധി നാലാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് അഞ്ച് യു എസ് പ്രസിഡന്റ് ബറാക് ഒബാമ ആറ് സ്ഥാനങ്ങളിലും എത്തി.