‘എന്റെ നേര്‍ക്ക് വെടിയുതിര്‍ക്കൂ, ദളിത് സഹോരന്‍മാരെ വെറുതെ വിടൂ’

നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ നേര്‍ക്ക് വെടിയുതിര്‍ക്കാം, എന്റെ ദളിത് സഹോദരന്‍മാരെ വെറുതെ വിടൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ ഒരു പൊതു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

നമ്മള്‍, ജനങ്ങള്‍ ‘വസുദേവ കുടുംബകത്തെ’ പറ്റി വാചാലരാകുന്നു. ആ നമ്മള്‍ തന്നെ ദളിതരായ സഹോദരീ സഹോദരന്‍മാരെ സ്വീകരിക്കാതിരുന്നാല്‍ ലോകം നമ്മുക്ക് മാപ്പ് തരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മൂടെ സമൂഹത്തില്‍ പല തെറ്റായ ചിന്താഗതികളുണ്ട്. അത്തരത്തില്‍ ഉടലെടുത്ത ചില സംഭവങ്ങള്‍ രാജ്യത്തെ നാണക്കേടിലാഴ്ത്തുന്നതാണ്. ശാന്തി, ഏകതാ, സദ്ഭാവന എന്നിവയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദളിതര്‍ക്ക് മേലുള്ള രാഷ്ട്രീയം അവസാനിപ്പിക്കുക. ദളിതരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവരെ ചൂഷണം ചെയ്യാതിരിക്കുകയെന്നും മോദി പറഞ്ഞു. ജനങ്ങള്‍ക്കിടയിലുള്ള വിവേചനം അംഗീകരിക്കാനാകില്ല. അത് പാടെ തുടച്ച് നീക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}