റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

modi n putin
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിക്ക് മുന്‍പായി നടന്ന ബ്രിക്‌സ് നേതാക്കളുടെ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള ചര്‍ച്ച. ബ്രിക്‌സ് രാജ്യങ്ങള്‍ ഏറ്റെടുത്ത ബ്രിക്‌സ് ബാങ്ക് അടക്കമുളള ദൗത്യങ്ങളുടെ പുരോഗതി ഇരുവരും വിലയിരുത്തി.

പുടിനെക്കൂടാതെ ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ ബ്രിക്‌സ് നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഈ മാസം ആദ്യം നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രതിരോധ മേഖലയിലെ ചില ഇടപാടുകള്‍ക്ക് ധാരണയിലെത്തിയിരുന്നു.സിറിയയില്‍ ഇസ് ലാമിക് സ്റ്റേറ്റിനെതിരേ റഷ്യ ആക്രമണം തുടങ്ങിയ ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.