മോഹന്‍ലാലിന്റെ നടപടികള്‍ നല്ല രീതിയില്‍ എടുക്കണം എ കെ ബാലന്‍!

കോഴിക്കോട്: അമ്മ താരസംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് എ കെ ബാലന്‍. ഡബ്ല്യുസിസിയുടെ ആവശ്യങ്ങളായ ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റര്‍ണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണമെന്നും മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു.

മോഹന്‍ലാലിന്റെ നടപടികള്‍ നല്ല രീതിയില്‍ എടുക്കണം. ഇരു സംഘടനകളും നിലനില്‍ക്കണം. ഇന്റര്‍ണല്‍ കമ്മിറ്റി എന്ന ഡബ്ല്യുസിസി ആവശ്യത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. പ്രശ്‌നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണമെന്നും പരസ്പരം സഹകരിച്ച് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close