ഇതിഹാസതാരം ഇനി ഫ്രഞ്ച് ലീഗ് പരിശീലകൻ

മോശം ഫോമിലേക്കു വീണതിനെ തുടർന്ന് പരിശീലകൻ യാർദിമിനെ പുറത്താക്കിയ ഫ്രഞ്ച് ക്ലബ് മൊണോക്കോയുടെ മാനേജറായി ഇതിഹാസ താരം തിയറി ഹെൻറി ചുമതലയേറ്റെടുത്തു. ബെൽജിയത്തിന്റെ സഹപരിശീലകനായിരുന്നതിനു ശേഷമാണ് ഹെൻറി മൊണോക്കോയിലെത്തുന്നത്. ആദ്യമായാണ് ഹെൻറി ഒരു ടീമിന്റെ സ്വതന്ത്ര പരിശീലകനായി ചുമതലയേറ്റെടുക്കുന്നത്. മൊണാക്കോയുടെ യൂത്ത് അക്കാദമി വഴിയാണ് ഹെൻറി പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് തുടക്കം കുറിക്കുന്നത്.

ലിയനാർദോ യാർദിമിനെ പുറത്താക്കി രണ്ടു ദിവസങ്ങൾക്കകമാണ് നാൽപത്തിയൊന്നുകാരനായ ഹെൻറിയെ പരിശീലകനായി മൊണോക്കോ പ്രഖ്യാപിക്കുന്നത്. നേരത്തെ ഹെൻറി ആസ്റ്റൺ വില്ല പരിശീലകനാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനു പുറമേ ഈജിപ്തിന്റെ ദേശീയ ടീമിനെ ഏറ്റെടുക്കാനും താരത്തിനു വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ തന്റെ മുൻ ക്ലബിലേക്കു തിരികെ വരാൻ താരം തീരുമാനിക്കുകയായിരുന്നു.

നിരവധി ഓഫറുകളുണ്ടായിരുന്നുവെന്നും മൊണോക്കോ തന്റെ പ്രിയപ്പെട്ട ക്ലബായതു കൊണ്ടാണ് ഇവിടെയെത്തിയതെന്ന് ഹെൻറി ട്വിറ്ററിൽ പറഞ്ഞു. കളിക്കാരനായി കരിയർ ആരംഭിച്ചിടത്തു തന്നെ പരിശീലകനായും തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആദ്യ മത്സരത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.

Show More

Related Articles

Close
Close