മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്ന് മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുടെ നിലപാടുകളില്‍ വിയോജിപ്പുമായി ജോസഫ് വിഭാഗം. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണു പ്രസക്തിയെന്നു മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയം യാഥാര്‍ഥ്യമാണ്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

ഒരു കാരണവശാലും എന്‍ഡിഎയിലേക്കില്ല. മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കും. തങ്ങള്‍ക്കു പിന്തുണ നല്‍കുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കില്ല. തനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതു പാര്‍ട്ടിയില്‍ പറയുമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

 

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}