12 വയസുകാരനെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു; 5പേര്‍ കായംകുളം പൊലീസിന്റെ കസ്റ്റഡിയില്‍

Untitled-1
കായംകുളത്ത് 12 വയസുകാരനെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സദാചാര പൊലീസ് ചമഞ്ഞ ആളുകളാണ് മര്‍ദ്ദിച്ചത് എന്നാണ് ആരോപണം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാതാപിതാക്കൾ കുട്ടിയോടു സംഭവത്തെക്കുറിച്ചു ചോദിക്കുകയായിരുന്നു. മുതിർന്ന കുട്ടികൾ പുകവലിച്ചത് അവരുടെ വീടുകളിൽ അറിയിച്ചതിന്റെ വിരോധം മൂലമാണ് മർദ്ദനമെന്നായിരുന്നു കുട്ടി പറഞ്ഞത്. അതിക്രമത്തിനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പുറത്തുവന്നു.
വാട്‌സ് ആപ്പില്‍ പ്രചരിച്ച ദൃശ്യം ഒരു ചാനല്‍ ആണ് പുറത്തുവിട്ടത്.