പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥൻ അന്തരിച്ചു.

m
പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ ചികിൽസയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4.30 ഓടെയായിരുന്നു എംഎസ്‌വിയുടെ അന്ത്യം. നാളെ രാവിലെ ചെന്നൈയിലാണ് സംസ്കാരം.

1928 ജൂൺ 24നു പാലക്കാട് എലപ്പുള്ളിയില്‍ ജനിച്ച അദ്ദേഹം പത്താം വയസ്സിലാണ് ചെന്നൈയില്‍ എത്തുന്നത്. 1945 മുതല്‍ സിനിമാ സംഗീതരംഗത്ത് സജീവമായിരുന്നു. പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ – നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യൻ വിശ്വനാഥൻ എന്ന എം. എസ്. വിശ്വനാഥൻ ജനിച്ചത്. നാലാം വയസ്സിൽ അച്ഛന്റെ മരണവും ദാരിദ്ര്യവും മൂലം അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്ന് മുത്തച്ഛനാണ് വിശ്വനാഥനെ രക്ഷിച്ചത്. ദാരിദ്രം നിറഞ്ഞ ജീവിതം വിശ്വനാഥനെ സിനിമാ തിയറ്ററിൽ കടല വിൽപ്പനക്കാരനാക്കി. സംഗീതത്തോടുള്ള താൽപര്യം എംഎസ്‌വിയെ നീലകണ്ഠ ഭാഗവതരിൽ എത്തിച്ചു. അവിടെ നിന്നാണ് എംഎസ്‌വി എന്ന സംഗീതജ്ഞന്റെ പിറവി.

1965 മുതൽ ഏകദേശം 1100 ൽ അധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. തമിഴ്‌സിനിമാലോകത്ത് അതിപ്രശസ്തനായി നിന്ന സമയത്തും എംഎസ്‌വി നിരവധി മലയാള സിനിമകൾക്കുവേണ്ടി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 1971 ൽ പുറത്തിറങ്ങി ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് പണിതീരാത്ത വീട്, ജീസസ്, വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മർമ്മരം, ഐയ്യർ ദ ഗ്രേറ്റ് തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങൾക്ക് എംഎസ്‌വി ഈണം പകർന്നിട്ടുണ്ട്.

അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത നൽകുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട് എംഎസ്‌വി. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നാണ് തമിഴ് സിനിമാ ലോകത്ത് എംഎസ്‌വി അറിയപ്പെടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close