മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 130 അടി പിന്നിട്ടിരിക്കുകയാണ് ,സംസ്ഥാനത്ത് മലമ്പുഴ ഉള്‍പ്പെടെ 12 ഡാമുകള്‍ തുറന്നു !

അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും അതിശക്തമായ മഴയും നേരിടാന്‍ മുന്‍കരുതലുകളെടുത്ത് കേരളം. സംസ്ഥാനത്ത് മലമ്പുഴ ഉള്‍പ്പെടെ 12 ഡാമുകള്‍ തുറന്നു. തിരുവന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര, പേപ്പാറ തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, ചിമ്മിനി, പീച്ചി, ഷോളയാര്‍, ഇടുക്കി ജില്ലയിലെ മാട്ടുപെട്ടി, പൊന്‍മുടി പാലക്കാട് ജില്ലയിലെ മംഗലം, പോത്തുണ്ടി എന്നീ ഡാമുകളാണ് തുറന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ കണ്‍ട്രോള്‍ റൂം ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 130 അടി പിന്നിട്ടിരിക്കുകയാണ്. കനത്ത മഴ തുടരുകയാണെങ്കില്‍ അണക്കെട്ട് നിറയുന്ന സാഹചര്യം ഉണ്ടാകും. അങ്ങിനെയാണെങ്കില്‍ മുല്ലപ്പെരിയാറിലെ ജലം അണക്കെട്ടിലേക്ക് ഒഴുക്കി വിടേണ്ടി വരും. നിലവില്‍ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കാര്യമായ മഴയില്ല. പക്ഷെ മുല്ലപ്പെരിയാല്‍ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ്.

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ മാത്രം 40 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇനിയും വര്‍ധിച്ച് വന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അധികമായി ഉയര്‍ത്തേണ്ടി വരും. ഇന്നു നടക്കുന്ന കളക്ടറേറ്റ് യോഗത്തിന് ശേഷമായിരിക്കും അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

അറബിക്ക ടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും മൂലം അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കിക്ക് പുറമെ മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Show More

Related Articles

Close
Close