മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതി യാക്കൂബ് മേമനെ ഈമാസം 30 ന് വധശിക്ഷ .

bomb_blast 12
മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതി യാക്കൂബ് മേമനെ ഈമാസം 30 ന് വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഈ മാസം 30ന് നടപ്പാക്കുമെന്ന് സൂചന.മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്.നാളുകള്‍ക്ക്മുമ്പാണ് മേമൻ നൽകിയ ദയാഹർജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖർജിയും നേരത്തേ തള്ളിയിരുന്നത്.തുടർന്ന് സുപ്രീംകോടതിയിൽ ശിക്ഷാ ഇളവു വേണമെന്നു ആവശ്യപ്പെട്ടു നൽകിയ തിരുത്തൽ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീം കോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു.പ്രതിയായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചിരുന്നു.പ്രതികളിൽ പലർക്കും പാകിസ്ഥാനിൽ സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും പരിശീലനം നൽകിയെന്നും ഈ പരിശീലനമാണ് സ്ഫോടനപരമ്പരയിൽ കലാശിച്ചതെന്നും വധശിക്ഷ ശരിവച്ച ആദ്യ വിധിയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.1993 മാർച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേരാണു മരിച്ചത്. 713 പേർക്കു പരുക്കേറ്റു, 27 കോടി രൂപ വസ്തുവകകൾ നശിച്ചു. ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, യാക്കൂബ് അബ്ദുൽ റസാഖ് മേമൻ എന്നിവർ മുഖ്യസൂത്രധാരൻമാരെന്നു കണ്ടെത്തിയിരുന്നു.