തോട്ടം മിനിമം കൂലി വര്‍ധന ഈ മാസം മുതല്‍

100_9648തോട്ടം മേഖലയില്‍ കൂലി വര്‍ധന നടപ്പാക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ. കൂട്ടിയ കൂലി ഈ മാസം മുതല്‍ നല്‍കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. മുന്‍കാല പ്രാബല്യം പിന്നിട് ചര്‍ച്ച ചെയ്യും. ബോണസ്, മിനിമം നുളളുന്ന അളവ്, എന്നിവയില്‍ പിന്നിട് ചര്‍ച്ച ചെയ്യും. തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലും ഭേദഗതി ചെയ്യും. തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് തോട്ടം ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. തൊഴില്‍ വകുപ്പ മന്ത്രി ഷിബു ബേബിജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നാടകീയമായാണ് മുന്‍ധാരണ പ്രകാരമുളള കൂലി വര്‍ധന നല്‍കാന്‍ സാധിക്കില്ലെന്ന് തോട്ടം ഉടമകള്‍ രംഗത്ത് വന്നത്. കൂലികൂട്ടില്ലെന്ന് പറയുന്നത് തോട്ടം ഉടമകളുടെ സമ്മര്‍ദ തന്ത്രമാണെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.