പെണ്ണൊരുമ നേതാവ് ഗോമതി ആശുപത്രിയില്‍

gomathyമൂന്നാറിലെ പെണ്ണൊരുമ നേതാവ് ഗോമതിയെ അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ ആസ്പത്രിയില്‍ .ഭര്‍ത്താവിന്റെ നടുവേദനക്ക് നല്‍കിയ അലൂമിനിയം ഹൈഡ്രോക്ലോറൈഡ് എന്ന വേദന സംഹാരി ആറെണ്ണം കഴിച്ചതാണെന്നാണ് സൂചന.രാവിലെ എട്ടരയോടെയാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്.മൂന്നാര്‍ പഞ്ചായത്ത് അംഗമാണ് ഗോമതി. യു.ഡി.എഫിനാണ് ഇവിടെ പെണ്ണൊരുമ പിന്തുണ നല്‍കിയത്.

ഗോമതിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതാണ് ഇതിന് കാരണമെന്ന്‍ അവരുടെ ഭര്‍ത്താവ് പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ ഗോമതി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു വേണ്ടി തമിഴ്‌നാട്ടില്‍ പോയി ചര്‍ച്ച നടത്തിയതായും ആരോപണമുണ്ടായി.