മൂന്നാര്‍ കയ്യേറ്റം; ആവശ്യമെങ്കില്‍ ഇടപെടും: രാജ്നാഥ് സിങ്ങ്

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. വിഷയത്തെപ്പറ്റി വിശദമായി പഠിക്കും.സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു .

അതേസമയം, മൂന്നാറിലേത് ഉത്തരാഖണ്ഡിന് സമാനമായ സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.മൂന്നാറില്‍ നാളെ കടകളടച്ച് സമരത്തിന് ആഹ്വാനം. മൂന്നാറുകാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സമരം. വിവിധ മത വ്യാപാര സംഘടനാ നേതാക്കളുടെ പേരിലാണ് സമര നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കടകളടച്ച് സമരം ചെയ്യണമെന്നും മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തു.