വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിനുശേഷം യുവതിയെ ചുട്ടുകൊന്നു

murderപ്രണയ വിവാഹം കഴിച്ച്‌ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബാംഗങ്ങളെ കാണാനെത്തിയ യുവതിയെ സഹോദരനും ബന്ധുക്കളും ചേര്‍ന്നു ചുട്ടുകൊന്നു.
രാജസ്‌ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലാണു സംഭവം. രമാ കന്‍വര്‍(30) ആണു മരിച്ചത്‌. ഇവരുടെ സഹോദരന്‍ ലക്ഷ്‌മണ്‍ സിങ്‌ ഉള്‍പ്പെടെ ഏഴു പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
എട്ട്‌ വര്‍ഷം മുമ്പാണു അന്യജാതിക്കാരനായ പ്രകാശ്‌ സേവകിനൊപ്പം രമ ഒളിച്ചോടിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയാണു രമയും പ്രകാശും ഗ്രാമത്തില്‍ മടങ്ങിയെത്തിയത്‌. ഭര്‍ത്താവില്ലാത്ത സമയം നോക്കിയാണ്‌ സഹോദരനും ബന്ധുക്കളും രമയെ ആക്രമിച്ചത്‌. ഇവരെ വീട്ടില്‍നിന്നു വലിച്ചിഴച്ചു റോഡില്‍ കൊണ്ടുപോയാണു തീകൊളുത്തിയത്‌.