അറസ്റ്റ് ഭയക്കേണ്ടതില്ല: നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ നിരപരാധിയായ തന്നെ കള്ളകേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാണ് ഹര്‍ജിയില്‍ നാദിര്‍ഷയുടെ ആരോപണം ഉന്നയിച്ചിരുന്നു.

നാദിര്‍ഷായ്‌ക്കെതിരെ നടിയ അക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കുകയാണെന്നും എന്നാല്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പൊലീസ് കോടതിയെ നേരത്തെ അറിയിച്ചത്.

നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ടതില്ല എന്ന അഭിപ്രായം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് സൂചന. പോലീസിനു നാദിര്‍ഷയെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുന്നതിന് തടസ്സമില്ല.