നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി നമ്പി നാരായണന്‍ തിരികെ വീട്ടിലെത്തിയത് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍!

സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി നമ്പി നാരായണന്‍ തിരികെ വീട്ടിലെത്തിയത് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍. ചരിത്രനിമിഷമെന്ന് വിശേഷിപ്പിക്കാവുന്ന സമയത്തെ കുറിച്ച് ഏറെ അഭിമാനപൂര്‍വ്വമാണ് നമ്പി നാരാണന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ജീവിതത്തിന്റെ പരിക്രമണം പൂര്‍ത്തിയായിരിക്കുന്നു. 24 വര്‍ഷം മുന്‍പ് ക്രിമിനലെന്നു മുദ്രകുത്തി പോലീസ് ജീപ്പില്‍ കൊണ്ടുപോയി,
ഇപ്പോള്‍ നീണ്ട പോരട്ടത്തിനൊടുവില്‍ വിജയം കൈവരിച്ച് സര്‍ക്കാര്‍ വാഹനത്തില്‍ അതേ വീട്ടിലേക്ക്. ഒരുപാട് ജോലികള്‍ ഇനിയും ബാക്കിയുണ്ട്, ദൈവം എന്നില്‍ അര്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ പൂര്‍ണമാക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം – നമ്പി നാരായണന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ജൂലൈ പത്തിനാണ് ഐഎസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത്. സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് നമ്പി നാരയണന്  സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരത്തുക നല്‍കിയത്.

നേരത്തെ, നമ്പി നാരായണന് നഷ്ടപരിഹാരമായി സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്ന് കോടിയേരി ബാലകൃഷ്ണനും വ്യവസായമന്ത്രി ഇ.പി ജയരാജനും പറഞ്ഞിരുന്നു

Show More

Related Articles

Close
Close