പിതാവിന് എതിരായ മീ ടൂ ആരോപണം : നന്ദിത ദാസ്

മുംബൈ: “ഞാൻ ഇപ്പോഴും മീ ടൂവിനെ പിന്താങ്ങുന്നു, ഞാൻ ക്യാമ്പയിന് ഒപ്പമാണ്,” നന്ദിത ദാസ് പ്രതികരിച്ചു. നന്ദിതയുടെ പിതാവും പ്രശസ്ത ചിത്രകാരനുമായ ജതിൻ ദാസിന് എതിരായി ഉണ്ടായ ലൈംഗീക ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

14 വർഷങ്ങൾക്ക് മുമ്പ് ജതിൻ ദാസ് തന്നെ ലൈംഗീകമായി ചൂക്ഷണം ചെയ്തിട്ടുണ്ട് എന്നാണ് ആരോപണം ഉന്നയിച്ച സ്ത്രീ പറഞ്ഞത്. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ സ്ത്രീ വ്യക്തമാക്കിയത്. ഒരു പേപ്പർ നിർമ്മാണ കമ്പനിയുടെ സഹ-സ്ഥാപകയാണ് ആരോപണം ഉന്നയിച്ച സ്ത്രീ. എന്നാൽ “ഇത് എന്തൊരു അശ്ലീലമാണ്” എന്നാണ് ജതിൻ ദാസ് ഈ വിഷയത്തിൽ പ്രതികരിച്ചത്.

താൻ ഇപ്പോഴും മീ ടൂവിനെ മാനിക്കുന്നു എന്നാണ് ജതിൻ ദാസിന്റെ മകളും, നടിയും സംവിധായികയുമായ നന്ദിത പ്രതികരിച്ചത്. ഒരു ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം ഈ കാര്യം രേഖപ്പെടുത്തിയത്.

“താൻ ഈ പ്രസ്ഥാനത്തിന്റെ ശബ്ദമായി നിലകൊള്ളുമെന്നും, അത് ഇനി തുടരുക തന്നെ ചെയ്യുമെന്നും നന്ദിത പറഞ്ഞു. തന്റെ പിതാവിന് എതിരായ ആരോപണം ഉണ്ടായത് ഒന്നും അതിനെ ബാധിക്കില്ല എന്നും നന്ദിത വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ശബ്ദങ്ങളെ നാം കേൾക്കണം എന്നും അവർക്ക് ഇത്തരം കാര്യങ്ങൾ സുരക്ഷിതമായി പറയാൻ കഴിയണമെന്നും താരം കൂട്ടി ചേർത്തു. പിതാവിന് എതിരായി ഒരു ആരോപണം ഉണ്ടായിട്ട് സ്ത്രീകളുടെ ഉന്നമനത്തിനായി ശബ്ദമുയർത്തുന്ന മകളുടെ പ്രതികരണം എന്തെ വൈകുന്നു എന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് നന്ദിത തന്റെ നിലപാട് ഫേസ്ബുക്കിൽ കുറിക്കുന്നത്.

Show More

Related Articles

Close
Close