പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനത്തെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല!

തിരുവനന്തപുരം: പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനത്തെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവംബര്‍ 8നായിരുന്നു മോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോദി ചെയ്തത്. ഇതുമൂലം രാജ്യത്തിനുണ്ടായ നഷ്ടം ബിജെപിയില്‍ നിന്നും ഈടാക്കണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓടികൊണ്ടിരുന്ന കാറിന്റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻ ആയ ജിൻ ഡ്രൈസെ ആയിരുന്നു. ഡോ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ ഇന്ത്യൻസാമ്പത്തിക രംഗം കുതിക്കുകയായിരുന്നു. ഈ വളർച്ച നിലനിർത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോദി ചെയ്തത്. നിരോധിച്ച നോട്ടുകളിൽ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായി. നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവിൽ നിന്ന് നൂറ്റമ്പതോളം പേർ മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാർക്ക് തൊഴിൽ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴിൽശാലകൾ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം. നോട്ട്നിരോധനം കൊണ്ട് രാജ്യത്തിനു ഉണ്ടായ നഷ്ടം ബിജെപിയിൽ നിന്നും ഈടാക്കണം.

Show More

Related Articles

Close
Close