ദേശീയ പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം

ന്യൂഡല്‍ഹി: 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പഖ്യാപിച്ചു. കേരളത്തിന് അഭിമാനമായി  മലയാളചിത്രങ്ങള്‍, ജൂറിയില്‍ നിന്നും മികച്ച അഭിപ്രായം നേടി. നിരവധി അവാര്‍ഡുകളാണ് അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

മികച്ച നടിയായി അന്തരിച്ച നടി ശ്രീദേവിയെ തിരഞ്ഞെടുത്തു. മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. ബംഗാളി താരം റിധി സെന്നാണ് മികച്ച നടന്‍. അസമീസ് ചിത്രമായ വില്ലേജ് റോക് സ്റ്റാറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥക്കുള്ള അവാര്‍ഡും ജയരാജിനാണ്. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ്. തൊണ്ടിമുതലിന്റെ തിരക്കഥ അത്ഭുതപ്പെടുത്തുന്നതാണെന്നും ഇതൊരു അസാധാരണ ചിത്രമാണെന്നും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു.

ഗാനഗന്ധര്‍വന്‍ യേശുദാസിനാണ് മികച്ച ഗായകനുള്ള പുരസ്‌കാരം. പോയ് മറഞ്ഞ കാലം എന്ന ചിത്രത്തിലെ ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ഇറാഖില്‍ അകപ്പെട്ടു പോയ നഴ്‌സുമാരുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറഞ്ഞത്.

മികച്ച ചിത്രം: വില്ലേജ് റോക്സ്റ്റാര്‍

മികച്ച നടി: ശ്രീദേവി

മികച്ച നടന്‍; റിഥി സെന്‍

സംവിധായകന്‍: ജയരാജ് (ഭയാനകം)

ഗായകന്‍: യേശുദാസ്

ഗായിക: സാക്ഷ ത്രിപതി

മികച്ച സംഗീത സംവിധായകന്‍: എ ആര്‍ റഹ്മാന്‍

മികച്ച പശ്ചാത്തലസംഗീതം: എ ആര്‍ റഹ്മാന്‍

മികച്ച ഗാനരചയിതാവ് ജയന്‍ പ്രദാന്‍

മികച്ച തിരക്കഥ: സജീവ് പാഴൂര്‍

മികച്ച അവലംബിത തിരക്കഥ: ജയരാജ്

മികച്ച ഛായാഗ്രാഹകന്‍: നിഖില്‍ പ്രവീണ്‍

മികച്ച സഹനടി ദിവ്യ ദത്ത

മികച്ച സഹനടന്‍ ഫഹദ് ഫാസില്‍

മികച്ച മലയാള ചിത്രം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മികച്ച കൊറിയോഗ്രഫി ഗണേഷ് ആചാര്യ

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം

കഥേതര വിഭാഗത്തിലെ മികച്ച ചിത്രം: വാട്ടര്‍ ബേബി

മികച്ച അഡ്വഞ്ചറസ് സിനിമ: ലഡാക് ചാലേ റിക്ഷാവാലെ

മികച്ച സാമൂഹ്യപ്രസക്തിയുടെ ചിത്രം: ഐ ആം ബോണി

മികച്ച ഹിന്ദി ചിത്രം ന്യൂട്ടണ്‍

മികച്ച സംഘട്ടനസംവിധാനം: ബാഹുബലി 2

മികച്ച എഡിറ്റിംഗ്: വില്ലേജ് റോക്സ്റ്റാര്‍

പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ്