യേശുദാസും,ജയരാജും ദേശീയ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങ് സമാപിച്ചു. മികച്ച ഗായകനുള്ള പുരസ്ക്കാരം ഡോ.കെ.ജെ യേശുദാസും,മികച്ച സംവിധായകനുള്ള പുരസ്ക്കാരം ജയരാജും രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി.

സിഞ്ചാറിലൂടെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത സന്ദീപ് പാമ്പള്ളി, ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള അംഗീകരം നേടിയ നിഖില്‍ എസ്. പ്രവീണ്‍ എന്നിവർ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.

ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാൽ രാഷ്ട്രപതി ഏറെ നേരം ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു