പ്രിയദര്‍ശന്‍ ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

അറുപത്തി നാലാം  ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയെ സംവിധായകന്‍ പ്രിയദര്‍ശന്‍ നയിക്കും. വലിയ ഉത്തരവാദിത്തമാണ് മുന്നിലെത്തിയിരിക്കുന്നതെന്നും തനിക്കാവുന്നതിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഐഎഎന്‍എസിനോട് പ്രതികരിച്ചു. എന്നാല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ജൂറി ചെയര്‍മാന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ചയാവും ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനം വരുക. 35 വര്‍ഷമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ പുതിയ ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ നിര്‍വഹിക്കാനാവുമെന്ന് പ്രിയന്‍ പറയുന്നു.