Trending

കേരളത്തിന് മൂന്ന് സ്വർണം കൂടി, ഒന്നാം സ്ഥാനത്ത് കുതിക്കുന്നു

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ പെണ്‍കുട്ടികളുടെ കരുത്തില്‍ കേരളം കുതിപ്പ് തുടരുന്നു. മീറ്റിന്റെ രണ്ടാം ദിനം മൂന്ന് സ്വര്‍ണം കൂടി നേടിയ കേരളം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മീറ്റിന്റെ രണ്ടാം ദിനം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. ഇതോടെ കേരളത്തിന് മൊത്തം മെഡൽ സമ്പാദ്യം നാല് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെ) പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ സാന്ദ്ര ബാബുവും (5.97 മീ) 100 മീറ്റർ റിലേ ടീമുമാണ് സ്വര്‍ണം നേടിയത്.

Show More

Related Articles

Close
Close