പാകിസ്താന്‍ യുദ്ധകാലത്ത് ആണവ അന്തര്‍വാഹിനിയെ ആക്രമിക്കാതെവിട്ടു:പി.ആര്‍ ഫ്രാങ്ക്‌ലിന്‍

navy
പാകിസ്താന്‍ യുദ്ധകാലത്ത് ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിക്കു മുന്നില്‍ വന്നുപെട്ട ഒരു ആണവ അന്തര്‍വാഹിനിയെ ആക്രമണം നടത്താതെ വിട്ടുവെന്ന് വെളിപ്പെടുത്തല്‍.മുന്‍ നാവികസേനാ കമാന്‍ഡര്‍ പി.ആര്‍ ഫ്രാങ്ക്‌ലിന്റെ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. അറബിക്കടലില്‍ പാകിസ്താന്‍ തീരത്തിനു സമീപമാണ് അജ്ഞാത അന്തര്‍വാഹിനിയെ കണ്ടത്. എന്നാല്‍ അന്ന് ആക്രമണം നടന്നിരുന്നെങ്കില്‍ അറബിക്കടലിലെ വലിയൊരു ഭാഗത്ത് ആണവവികിരണമേല്‍ക്കുമായിരുന്നു. ആക്രമിക്കുന്ന കപ്പല്‍ ഏതാണെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണമെന്ന നിര്‍ദ്ദേശം ഉള്ളതിനാലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

തൊട്ടടുത്തെത്തി തിരിച്ചറിയാന്‍ സമയമെടുത്തപ്പോഴേക്കും ആ ആണവ അന്തര്‍വാഹിനി വെള്ളത്തിനടിയിലേക്ക് കൂപ്പുകുത്തി രക്ഷപ്പെട്ടിരുന്നു. ഫോക്‌സ്‌ട്രോട്‌സ് ഓഫ് ദ നേവി’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.