നസ്രിയയെ കടത്തിവെട്ടി മിയ

ഒരു കാലത്ത് പ്രമുഖ താരങ്ങളെ പോലും പിന്നിലാക്കി ഫേസ്ബുക് പേജ് ലൈക്കില്‍ ഒന്നാം സ്ഥാനത്ത് നിന്ന ആളായിരുന്നു നസ്രിയ. ദുല്‍ഖറിനെയും നിവിന്‍ പോളിയെയും വരെ പിന്നിലാക്കി ആയിരുന്നു നസ്രിയയുടെ മുന്നേറ്റം. സിനിമയില്‍ തിളങ്ങി നിന്നിരുന്നപ്പോള്‍ ലക്ഷോപലക്ഷം ലൈക്‌സ് ആയിരുന്നു നസ്രിയയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന് ഉണ്ടായിരുന്നത്.

ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും താല്‍കാലിക ബ്രേയ്ക് എടുത്ത് പോയ നസ്രിയയുടെ ആരാധക നിര കുറഞ്ഞതായാണ് ഇപ്പോളത്തെ ഫേസ്ബുക്ക് ലൈക്‌സ് സൂചിപ്പിക്കുന്നത്. നസ്രിയയുടെ സ്ഥാനം ഇപ്പോള്‍ മിയക്കാണ് സ്വന്തം. മിയയുടെ ചിത്രങ്ങള്‍ ബോക്‌സോഫിസില്‍ തരംഗമായതാണ് ഫെയ്‌സ്ബുക്‌സ് ലൈക്‌സ് കൂടാന്‍ കാരണമായത്. മലയാളത്തില്‍ എന്ന പോലെ തമിഴിലും മിയയ്ക്ക് ആരാധകര്‍ ഏറെയാണ്. 75,55,796 പരം ലൈക്‌സ് ആണ് മിയയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിനുള്ളത്. നസ്രിയയ്ക് നിലവില്‍ 75,22,839 ലൈക്‌സ് ആണുള്ളത്. അതില്‍ നിന്നും 32,957 ലൈക്‌സ് കൂടുതല്‍ നേടിയാണ് മിയ മുന്നേറിയത്.