പുതിയ 20,50 രൂപ നോട്ടുകള്‍ വരുന്നു; പഴയത് പിൻവലിക്കില്ല

പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ). കൂടുതൽ സുരക്ഷാ സവിശേഷതകളുമായാവും നോട്ടുകൾ പുറത്തിറക്കുക. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. അതേസമയം, പഴയ 20, 50 രൂപ നോട്ടുകൾ പ്രാബല്യത്തിലുണ്ടാകുമെന്നും ആർബിഐ അറിയിച്ചു.

1000, 500 രൂപാ നോട്ടുകൾ അസാധുവാക്കിയതിനു പിന്നാലെ 100, 50 കറൻസികളും റദ്ദാക്കിയേക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു എങ്കിലും  ഈ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും ആർ‌ബിഐയും പിന്നീട് വ്യക്തമാക്കിയിരുന്നു.

പുതിയ നോട്ടുകളുടെ അച്ചടി വൈകുന്നത് പ്രതിസന്ധി സൃഷ്ടിച്ചു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിന്  തൊട്ടുപിന്നാലെയാണ് പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കം. എന്നാല്‍, പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്.