Trending

പാകിസ്താന്‌ മുന്നറിയിപ്പുമായി പുതിയ കരസേനാമേധാവി

ചൈനയുമായുള്ള അതിർത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദപ്രവർത്തനത്തിന് സഹായംനൽകുന്നത്‌ നിർത്തിയില്ലെങ്കിൽ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളിൽ മുൻകരുതലെന്ന നിലയിൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന്  ഇന്ത്യയുടെ 28-ാമത്തെ കരസേനാ മേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനു പിന്നാലെ ജനറൽ മനോജ് മുകുന്ദ്‌ നരവണെ സൂചന നൽകി.

ജനറൽ ബിപിൻ റാവത്ത് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഇതുവരെ കരസേനയുടെ ഉപമേധാവിയായിരുന്ന ജനറൽ നരവണെയെ കരസേനാമേധാവിയായി നിയമിച്ചത്.

അതിർത്തികടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങൾ തയ്യാറായിട്ടുണ്ട്. ചൈനയുമായുള്ള അതിർത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മേധാവിയുടെ കീഴിൽ കരസേന കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് സ്ഥാനമൊഴിഞ്ഞ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഗാർഡ് ഓഫ് ഓണറിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.രാജ്യം നേരിടുന്ന സുരക്ഷാഭീഷണിയെല്ലാം നേരിടാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്നുവർഷം തന്നെ പിന്തുണച്ച സേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും റാവത്ത് നന്ദി പറഞ്ഞു.

രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സി.ഡി.എസ്.)നിയമിതനായ ജനറൽ ബിപിൻ റാവത്ത് ഇന്ന് ചുമതലയേൽക്കും.

Show More

Related Articles

Close
Close