ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി കറുപ്പണിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

സ്ഥിരം അണിഞ്ഞിരുന്ന മഞ്ഞക്കുപ്പായം മാറ്റിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കറുത്ത കുപ്പായമണിഞ്ഞ് ഗോവയ്‌ക്കെതിരെ പടവെട്ടാനിറങ്ങുന്നത്. ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി......

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ്  എവേ കിറ്റ് അണിഞ്ഞ്  കളിക്കും. സ്ഥിരം അണിഞ്ഞിരുന്ന മഞ്ഞക്കുപ്പായം മാറ്റിയാണ്  ഇന്ന് കറുത്ത കുപ്പായമണിഞ്ഞ് ഗോവയ്‌ക്കെതിരെ പടവെട്ടാനിറങ്ങുന്നത്. ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി ഒരു ഒഫിഷ്യല്‍ ലോഞ്ച് ഇല്ലാതെ തന്നെ എവേ ജേഴ്‌സിയുമായി കളത്തിലിറങ്ങാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം. ഫട്ടോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30 നാണ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയുമായി ഏറ്റുമുട്ടുക.

സ്വന്തം തട്ടകത്തില്‍ കളിച്ച കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വിരസമായ സമനിലയോടെ മൂന്നു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനത്ത് എത്താനാവും. നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി എഫ്‌സി ഗോവയാണ് നാലാം സ്ഥാനത്ത്. ഒമ്പതു പോയിന്റുള്ള ബംഗളൂരു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആറു പോയിന്റോടെ പുണെ സിറ്റി എഫ്‌സി മൂന്നാം സ്ഥാനത്തുണ്ട്.